Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FamilyHealth

Family Health

ചി​ക്ക​ൻ​പോ​ക്സ് പകർച്ച എങ്ങനെ തടയാം?

  വാ​യു​വി​ലൂ​ടെ​യും ശ്വാ​സ​കോ​ശ സ്ര​വ​ങ്ങ​ളി​ലൂ​ടെ​യും, കു​മി​ള​ക​ളി​ലെ ദ്ര​വ​വു​മാ​യി നേ​രി​ട്ടു​ള്ള സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും പ​ക​രു​ന്ന അ​ത്യ​ന്തം പ​ക​ർ​ച്ച​ശേ​ഷി​യു​ള്ള വൈ​റ​സ് രോ​ഗ​മാ​ണ് ചി​ക്ക​ൻ​പോ​ക്സ് .
രോ​ഗി​യു​ടെ ചു​മ/​തു​മ്മ​ൽ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള സ്ര​വ​ങ്ങ​ളി​ലൂ​ടെ​യും കു​മി​ള​ക​ളി​ലെ ദ്ര​വ​വു​മാ​യി നേ​രി​ട്ടു​ള്ള സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും രോ​ഗം പ​ക​രാം. കു​മി​ള​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​ന് ഏ​ക​ദേ​ശം 2-3 ദി​വ​സം മു​മ്പ് മു​ത​ൽ എ​ല്ലാ കു​മി​ള​ക​ളും ഉ​ണ​ങ്ങു​ന്ന​ത് വ​രെ രോ​ഗി​യി​ൽ നി​ന്നും അ​സു​ഖം പ​ക​രാ​ൻ ക​ഴി​യും.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ

പ​നി, ശ​രീ​ര​ത്തി​ൽ ചൊ​റി​ച്ചി​ലോ​ടു​കൂ​ടി​യ കു​മി​ള​ക​ൾ, പാ​ടു​ക​ൾ, ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന, ക്ഷീ​ണം. സ​മ്പ​ർ​ക്ക​ത്തി​നു​ശേ​ഷം സാ​ധാ​ര​ണ​യാ​യി 10–21 ദി​വ​സ​ത്തി​നു​ള്ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടാം.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ

* കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും സ്കൂ​ൾ, ജോ​ലി, പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് അ​യ​ക്ക​രു​ത്. മ​റ്റു​ള്ള​വ​രു​മാ​യി അ​ടു​ത്ത സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക.
* രോ​ഗി​യെ സാ​ധ്യ​മെ​ങ്കി​ൽ ന​ല്ല വാ​യു​സ​ഞ്ചാ​ര​മു​ള്ള പ്ര​ത്യേ​ക മു​റി​യി​ൽ പാ​ർ​പ്പി​ക്കു​ക. മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ക.
* കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ഇ​ട​യ്ക്കി​ടെ ക​ഴു​കു​ക.
* രോ​ഗി​യു​ടെ വ​സ്ത്ര​ങ്ങ​ൾ, തൂ​വാ​ല, കി​ട​ക്ക​വി​രി തു​ട​ങ്ങി​യ​വ മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കി​ട​രു​ത്; സാ​ധാ​ര​ണ ഡി​റ്റ​ർ​ജ​ന്‍റ് ഉ​പ​യോ​ഗി​ച്ച് ന​ന്നാ​യി ക​ഴു​കു​ക.
* ആ​വ​ശ്യ​ത്തി​ന് പോ​ഷ​കാ​ഹാ​ര​വും ധാ​രാ​ളം വെ​ള്ള​വും ന​ൽ​കു​ക. എ​ല്ലാ കു​മി​ള​ക​ളും ഉ​ണ​ങ്ങു​ന്ന​തു​വ​രെ സ്കൂ​ൾ/​ജോ​ലി/​പൊ​തു​സ്ഥ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക.

ചി​കി​ത്സ

ചി​ക്ക​ൻ​പോ​ക്സ് സ്ഥി​രീ​ക​രി​ച്ചാ​ൽ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം മാ​ത്രം മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക (സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കു​ക).

പ​ക​രു​ന്ന​ത് ത​ട​യാം

ചി​ക്ക​ൻ​പോ​ക്സ് പ​ക​രു​ന്ന​ത് ത​ട​യാ​നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന മാ​ർ​ഗം രോ​ഗി​യെ നേ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞ്, എ​ല്ലാ കു​മി​ള​ക​ളും ഉ​ണ​ങ്ങു​ന്ന​തു​വ​രെ മ​റ്റു​ള്ള​വ​രി​ൽ നി​ന്ന് അ​ക​റ്റി​നി​ർ​ത്തു​ന്ന​താ​ണ്. മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക ത​ല​ത്തി​ൽ വ​ള​രെ ഗു​ണ​ക​ര​മാ​യ ചെ​ല​വ് കു​റ​ഞ്ഞ പ്ര​തി​രോ​ധ​മാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കി ഉ​ട​ൻ ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശം തേ​ടേ​ണ്ട​താ​ണ്.

കു​ടും​ബാം​ഗ​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​ത്

* രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ക.
* രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത വീ​ടു​ക​ളി​ൽ നി​ന്ന് ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും അ​യ​ൽ​വീ​ടു​ക​ളി​ലേ​ക്കും അ​നാ​വ​ശ്യ സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്കു​ക. രോ​ഗി​യു​മാ​യി അ​ടു​ത്ത സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക.
* രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ/​ഡോ​ക്ട​റെ ബ​ന്ധ​പ്പെ​ടു​ക. ഗ​ർ​ഭി​ണി​ക​ൾ, ചെ​റി​യ ശി​ശു​ക്ക​ൾ, മു​തി​ർ​ന്ന​വ​ർ, പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ എ​ന്നി​വ​ർ രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ ഉ​ട​ൻ​ത​ന്നെ വൈ​ദ്യോ​പ​ദേ​ശം തേ​ടു​ക.

വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​ത്...

കു​ട്ടി​ക​ൾ അ​ടു​ത്തി​ട​പ​ഴ​കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം കൂ​ടു​ത​ലാ​യ​തി​നാ​ൽ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

* പ​നി/​കു​മി​ള​ക​ൾ/​ചൊ​റി​ച്ചി​ൽ തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള കു​ട്ടി​ക​ളെ സ്കൂ​ളി​ൽ അ​യ​ക്ക​രു​ത്. രോ​ഗ​ബാ​ധി​ത കു​ട്ടി​യെ എ​ല്ലാ കു​മി​ള​ക​ളും ഉ​ണ​ങ്ങു​ന്ന​തു​വ​രെ വീ​ട്ടി​ൽ ത​ന്നെ പാ​ർ​പ്പി​ക്കു​ക.
* കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ഇ​ട​യ്ക്കി​ടെ ക​ഴു​കു​ന്ന ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക. വ്യ​ക്തി​ഗ​ത വ​സ്തു​ക്ക​ൾ പ​ര​സ്പ​രം പ​ങ്കി​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
* രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ സം​ശ​യി​ക്കു​ന്ന കു​ട്ടി​ക്ക് സ്വ​യം മ​രു​ന്ന് ന​ൽ​ക​രു​ത്; ഡോ​ക്ട​റു​ടെ നി​ർ​ദ്ദേ​ശം പാ​ലി​ക്കു​ക. സ്കൂ​ളു​ക​ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള കു​ട്ടി​ക​ളെ നേ​ര​ത്തെ ക​ണ്ടെ​ത്തി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കു​ക.

 

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ

Health

വായിലെ അൾസർ - ഡോ​ക്ട​റെ കാ​ണേ​ണ്ടത് എപ്പോൾ?

വായയുടെ ഉ​ള്‍​ഭാ​ഗ​ത്ത് കാ​ണ​പ്പെ​ടു​ന്ന ചെ​റി​യ​തും വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​തു​മാ​യ ഗോ​ളാ​കൃ​തി​യി​ലു​ള്ള പാ​ടു​ക​ളാ​ണ് മൗത്ത് അൾസർ.

ഡോ​ക്ട​റെ കാ​ണേ​ണ്ടത് എപ്പോൾ

-അ​ള്‍​സ​ര്‍ 3 ആ​ഴ്ച​യി​ല്‍ കൂ​ടു​ത​ല്‍ നീ​ണ്ടു​നി​ല്‍​ക്കു​ക​യാ​ണെ​ങ്കി​ല്‍.
· ര​ക്ത​സ്രാ​വം ഉ​ണ്ടാ​കു​ന്നെ​ങ്കി​ല്‍ / കൂ​ടു​ത​ലാ​യി വേ​ദ​നി​ക്കു​ന്നെ​ങ്കി​ല്‍ / മു​മ്പ് വ​ന്നി​ട്ടു​ള്ള​തി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി അ​ള്‍​സ​റു​ക​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍.
· ശ​രീ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ല്‍ അ​ള്‍​സ​റു​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ - ത്വ​ക്ക്, ലൈം​ഗി​ക അ​വ​യ​വ​ങ്ങ​ള്‍
· ജോ​യി​ന്‍റുക​ളി​ല്‍ വേ​ദ​ന​യും ചു​വ​പ്പും അ​നു​ഭ​വ​പ്പെ​ടു​മ്പോ​ള്‍.
· ആ​വ​ര്‍​ത്തി​ച്ചു വ​രു​ന്ന അ​ള്‍​സ​റു​ക​ള്‍.
· ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള ത​ര​ത്തി​ല്‍ വേ​ദ​ന ഉ​ണ്ടാ​കു​മ്പോ​ള്‍.
· പ​നി, ക്ഷീ​ണം, ശ​രീ​ര​ഭാ​രം കു​റ​യു​ക എ​ന്നീ അ​വ​സ്ഥ​യി​ല്‍.
· ഉ​യ​ര്‍​ന്ന തോ​തി​ല്‍ മ​ദ്യം / പു​ക​യി​ല ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ല്‍.

ചെ​യ്യേ​ണ്ട​തും ഒ​ഴി​വാ​ക്കേ​ണ്ട​തു​മാ​യ കാ​ര്യ​ങ്ങ​ള്‍

ചെ​യ്യേ​ണ്ട​ത്

· മൃ​ദു​വാ​യ ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് പ​ല്ല് തേ​യ്ക്കു​ക.
· ത​ണു​ത്ത പാ​നീ​യ​ങ്ങ​ള്‍ സ്‌​ട്രോ ഉ​പ​യോ​ഗി​ച്ച് കു​ടി​ക്കു​ക.
· ല​ഘു​വാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ ക​ഴി​ക്കു​ക.
· കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​ല്ല് പ​രി​ശോ​ധ​ന ന​ട​ത്തു​ക. ബ്രൈ​സ​സി​ന്‍റെ അ​ഗ്ര​ഭാ​ഗം കൂ​ര്‍​ത്തി​രി​ക്കു​ന്നെ​ങ്കി​ല്‍ അ​ല്ലെ​ങ്കി​ല്‍ ശ​രി​യാ​യി ഇ​രി​ക്കാ​ത്ത കൃ​ത്രി​മ പ​ല്ലു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ഉ​ട​നെ അ​ത് പ​രി​ഹ​രി​ക്കേ​ണ്ട​താ​ണ്.
· ആ​രോ​ഗ്യ​ക​ര​വും സ​മീ​കൃ​ത​വു​മാ​യ ആ​ഹാ​ര​രീ​തി ശീ​ലി​ക്കു​ക.
· മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ക, ആ​വ​ശ്യ​ത്തി​ന് ഉ​റ​ക്കം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക.
· പ്ര​മേ​ഹം, ര​ക്താ​ദി​മ​ര്‍​ദം, കൊ​ള​സ്‌​ട്രോ​ള്‍, ക​ര​ള്‍, വൃ​ക്ക എ​ന്നി​വ​യു​ടെ പ​രി​ശോ​ധ​ന​ക​ള്‍ കൃ​ത്യ​മാ​യി ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം ആ​വ​ശ്യ​മെ​ങ്കി​ല്‍ ഉ​ചി​ത​മാ​യ ചി​കി​ത്സ തേ​ടേ​ണ്ട​തു​മാ​ണ്.

 

ഒ​ഴി​വാ​ക്കേ​ണ്ട​ത്

· അ​ധി​ക​മാ​യി ഉ​പ്പ്, മു​ള​ക്, ആ​സി​ഡി​റ്റി​ക്ക് കാ​ര​ണ​മാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ എ​ന്നി​വ ഒ​ഴി​വാ​ക്കു​ക.
· ക​ട്ടി​യു​ള്ള​തും വ​റു​ത്ത​തു​മാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക.
· ചൂ​ട് കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ള്‍, അ​സി​ഡി​റ്റി ഉ​ള്ള പാ​നീ​യ​ങ്ങ​ള്‍, ചാ​യ, കാ​പ്പി, മ​ദ്യം എ​ന്നി​വ​യു​ടെ അ​മി​ത ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കു​ക.

 

വീ​ട്ടി​ലെ പ​രി​ച​ര​ണ രീ​തി​ക​ള്‍

· അ​ള്‍​സ​റി​ന്‍റെ മു​ക​ളി​ല്‍ ഐ​സ് ചി​പ്പു​ക​ള്‍ വ​ച്ച് അ​ലി​യി​ക്കു​ക.
· ഉ​പ്പു​വെ​ള്ളം അ​ല്ലെ​ങ്കി​ല്‍ ആ​ന്‍റിസെ​പ്റ്റി​ക് മൗ​ത്ത് വാ​ഷ് കൊ​ണ്ട് വാ​യ് ക​ഴു​കു​ക.
· ആ​ന്‍റിസെ​പ്റ്റി​ക്, ആ​ന്‍റി ഇ​ന്‍​ഫ്‌​ള​മേ​റ്റ​റി ഘ​ട​ക​ങ്ങ​ള്‍ അ​ട​ങ്ങി​യ അ​ള്‍​സ​ര്‍ ജെ​ല്‍ ഉ​പ​യോ​ഗി​ക്കു​ക.

ഈ ​കാ​ര്യ​ങ്ങ​ളൊ​ക്കെ ശ്ര​ദ്ധി​ക്കു​ന്ന​തി​ലൂ​ടെ വാ​യി​ലെ അ​ള്‍​സ​ര്‍ പൂ​ര്‍​ണ​മാ​യും പ​രി​ച​രി​ച്ച് ഭേ​ദ​മാ​ക്കാ​ന്‍ സാ​ധി​ക്കു​ന്നു.

വിവരങ്ങൾ - ഡോ. ധനശ്രീ എ. അയ്യങ്കാർ, ജൂണിയർ കൺസൾട്ടന്‍റ്, ഇഎൻടി, എസ് യു റ്റി ആശുപത്രി, പട്ടം, തിരുവനന്തപുരം

Health

ഡെ​ന്‍റ​ൽ ഫ്ളോ​സും മൗ​ത്ത് വാ​ഷും നിർബന്ധമാണോ?

ക​പ്പ​യും ക​രി​മ്പും ഒ​ക്കെ ക​ഴി​ച്ചി​രു​ന്ന കാ​ല​ത്ത് ഒ​രു പ​രി​ധി​വ​രെ പ​ല്ലു​ക​ൾ അ​തി​ലൂ​ടെ ക്ലീ​ൻ ചെ​യ്യ​പ്പെ​ടു​മാ​യി​രു​ന്നു. ആ​ധു​നി​ക ഭ​ക്ഷ​ണ രീ​തി​യി​ൽ വ​ള​രെ​യ​ധി​കം പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന അം​ശ​ങ്ങ​ൾ ഉ​ള്ള​തു​കൊ​ണ്ട് പ​ല്ലി​ലും മോ​ണ​യി​ലും അ​ത് പ​റ്റി​യി​രു​ന്ന് പ​ല അ​സു​ഖ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കാ​ൻ സാ​ധ്യ​ത കൂ​ടു​ന്നു. കൃ​ത്യ​മാ​യ പ​ല്ലു​തേ​പ്പും വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും ഡോ​ക്ട​ർ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യും ക്ലീ​നി​ഗും വ​ഴി അ​ജീ​വ​നാ​ന്തം പ​ല്ലു​ക​ളെ നി​ല​നി​ർ​ത്താ​നാ​വും.

ഡെ​ന്‍റ​ൽ ഫ്ളോ​സ്

പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​തും എ​ന്നാ​ൽ ടൂ​ത്ത് ബ്ര​ഷ് ഉ​പ​യോ​ഗി​ച്ചു വൃ​ത്തി​യാ​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​തു​മാ​യ ആ​ഹാ​ര പ​ദാ​ർ​ഥ​ങ്ങ​ളെ നീ​ക്കം​ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​വാ​ണ് ഇ​ത്. കൈ​ക​ളി​ൽ ചു​റ്റി എ​ല്ലാ പ​ല്ലി​നു​മി​ട​യി​ൽ ക​യ​റ്റി ഇ​റ​ക്കാ​ൻ പ​റ്റു​ന്ന ഒ​രു നൂ​ലാ​ണ് ദ​ന്ത​ൽ ഫ്ലോ​സ്. എ​ല്ലാ പ​ല്ലു​ക​ളു​ടെ​യും ഇ​ട​യി​ൽ ക​യ​റി​യി​രി​ക്കു​ന്ന അ​ഴു​ക്കു​ക​ളെ നീ​ക്കം ചെ​യ്യാ​ൻ ഏ​റ്റ​വും ഉ​ചി​ത​മാ​യു​ള്ള മാ​ർ​ഗ​മാ​ണ് ഫ്ലോ​സിം​ഗ്. മോ​ണ​യു​ടെ ആ​രോ​ഗ്യ​ത്തി​നും ര​ണ്ടു പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ പോ​ട് വ​രാ​തി​രി​ക്കാ​നും ഈ ​രീ​തി വ​ള​രെ ഫ​ല​പ്ര​ദം.

നൂ​ലു​പോ​ലു​ള്ള വ​സ്തു (ഡെ​ന്‍റ​ൽ ഫ്ളോ​സ്) ഉ​പ​യോ​ഗി​ച്ചാ​ണു ചെ​യ്യു​ന്ന​ത്. ന​മ്മു​ടെ ര​ണ്ടു കൈ​യു​ടെ ന​ടു​വി​ര​ലു​ക​ളി​ൽ പി​ടി​ച്ചു​വേ​ണം ഫ്ളോ​സ് ചെ​യ്യേ​ണ്ട​ത്. ഫ്ളോ​സ് ചെ​യ്യു​ന്പോ​ൾ മോ​ണ​ക​ൾ​ക്കു ക്ഷ​തം വ​രാ​തെ ചെ​യ്യ​ണം. പ​ല്ലു​ക​ൾ​ക്കി​ട​യി​ലൂ​ടെ ഫ്ളോ​സ് മു​ന്നോ​ട്ടും പു​റ​കി​ലോ​ട്ടും നീ​ക്കി​വേ​ണം ക്ലീ​ൻ ചെ​യ്യാ​ൻ. ദി​വ​സ​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ഫ്ളോ​സ് ചെ​യ്യാ​ൻ ശ്ര​ദ്ധി​ക്കു​ക.

മൗ​ത്ത് വാ​ഷ്

പ​ല്ലു​ക​ൾ കേ​ടാ​കാ​തി​രി​ക്കു​ന്ന​തി​നും ശു​ദ്ധ​മാ​യ ശ്വാ​സ​ത്തി​നും ന​ന്നാ​യി ബ്ര​ഷ് ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം​ത​ന്നെ മൗ​ത്ത് വാ​ഷും ഉ​പ​യോ​ഗി​ക്കാം. വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന മൗ​ത്ത് വാ​ഷു​ക​ൾ നി​ർ​മാ​താ​ക്ക​ളു​ടെ ഉ​പ​യോ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ഉ​പ​യോ​ഗി​ക്കു​ക.

ഉ​പ​യോ​ഗ​രീ​തി

20 എം​എ​ൽ മൗ​ത്ത് വാ​ഷ് എ​ടു​ക്കു​ക. മൗ​ത്ത് വാ​ഷ് വാ​യി​ൽ ഒ​ഴി​ക്കു​ക. 30 സെ​ക്ക​ൻ​ഡ് മൗ​ത്ത് വാ​ഷ് ഉ​പ​യോ​ഗി​ച്ച് വാ​യ കു​ലു​ക്കി ക​ഴു​കു​ക. അ​ര മ​ണി​ക്കൂ​റി​നു​ശേ​ഷം വെ​ള്ളം ഉ​പ​യോ​ഗി​ച്ചു ക​ഴു​കു​ക. പ​ല്ലു തേ​ച്ച് 20 മി​നി​റ്റു ശേ​ഷം മാ​ത്രം മൗ​ത്ത് വാ​ഷ് ഉ​പ​യോ​ഗി​ക്കു​ക​യ മൗ​ത്ത് വാ​ഷ് ഒ​രു കാ​ര​ണ​വ​ശാ​ലും വി​ഴു​ങ്ങ​രു​ത്. ആ​ൽ​ക്ക​ഹോ​ൾ ഇ​ല്ലാ​ത്ത മൗ​ത്ത് വാ​ഷ് തെ​ര​ഞ്ഞെ​ടു​ക്കു​ക.

നാ​ക്കി​ലെ ഭ​ക്ഷ​ണാ​വ​ശി​ഷ്ടം എങ്ങനെ നീ​ക്കാം?

മേ​ൽ​പ​റ​ഞ്ഞ ദ​ന്ത​പ​രി​പാ​ല​ന മാ​ർ​ഗ​ങ്ങ​ൾ കൂ​ടാ​തെ വാ​ട്ട​ർ ഇ​റി​ഗേ​ഷ​ൻ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാം. ടൂ​ത്ത് ബ്ര​ഷോ കൈ​വി​ര​ലോ കൊ​ണ്ട് മോ​ണ മ​സാ​ജ് ചെ​യ്യു​ന്ന​തും ന​ല്ല​താ​ണ്. പ​ല്ലു​ക​ൾ​പോ​ലെ​ത​ന്നെ നാ​ക്കി​ന്‍റെ പ്ര​ത​ല​ത്തി​ലും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടാം. ടൂ​ത്ത് ബ്ര​ഷോ ടം​ഗ് ക്ലീ​ന​റോ ഉ​പ​യോ​ഗി​ച്ച് അ​തു നീ​ക്കം ചെ​യ്യ​ണം.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ, (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല) 9447219903

Health

സ്ത​നാ​ർ​ബു​ദം- തു​ട​ക്ക​ത്തി​ൽ ക​ണ്ടെ​ത്തി​യാ​ൽ...

 

 

ഇ​ന്ന് ഇ​ന്ത്യ​യി​ലെ സ്ത്രീ​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ണ​പ്പെ​ടു​ന്ന അ​ര്‍​ബു​ദ​മാ​യി സ്ത​നാ​ര്‍​ബു​ദം മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ഈ ​ഒ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ സ്ത​നാ​ര്‍​ബു​ദം ത​ട​യു​ക, പ്രാ​രം​ഭ ഘ​ട്ട​ത്തി​ല്‍ ത​ന്നെ രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തി പൂ​ര്‍​ണ​മാ​യും ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കു​ക, അ​ര്‍​ബു​ദ ബാ​ധി​ത​രെ മാ​ന​സി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും പി​ന്തു​ണ​യ്ക്കു​ക എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ പൊ​തു​ജ​നാ​വ​ബോ​ധം ഉ​ണ്ടാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യി മാ​റി​യി​രി​ക്കു​ന്നു.

ജ​നി​ത​ക വ്യ​തി​യാ​ന​ങ്ങ​ൾ

ശ​രീ​ര​കോ​ശ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​ന്ന ചി​ല ജ​നി​ത​ക വ്യ​തി​യാ​ന​ങ്ങ​ളാ​ണ് അ​ര്‍​ബു​ദ രോ​ഗ​ബാ​ധ​യ്ക്കു​ള്ള പ്ര​ധാ​ന കാ​ര​ണ​മെ​ന്നി​രു​ന്നാ​ലും, സ്ത്രീ ​ശ​രീ​ര​ത്തി​ലെ ഹോ​ര്‍​മോ​ണു​ക​ളു​ടെ വ്യ​തി​യാ​ന​ങ്ങ​ള്‍, അ​മി​ത​വ​ണ്ണം, വ്യാ​യാ​മ​ക്കു​റ​വ്, കൊ​ഴു​പ്പു നി​റ​ഞ്ഞ ഭ​ക്ഷ​ണ​ശൈ​ലി, പ്ര​സ​വം, മു​ല​യൂ​ട്ട​ല്‍ എ​ന്നി​വ​യു​ടെ അ​ഭാ​വം, നേ​ര​ത്തെ​യു​ള്ള ആ​ര്‍​ത്ത​വാ​രം​ഭം, വൈ​കി​യു​ള്ള ആ​ര്‍​ത്ത​വ വി​രാ​മം, അ​ധി​ക​മാ​യു​ള്ള ഹോ​ര്‍​മോ​ണ്‍ ഉ​പ​യോ​ഗം, തു​ട​ങ്ങി​യ​വ സ്ത​നാ​ര്‍​ബു​ദ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു എ​ന്ന് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

സ്വ​യം സ്ത​നപ​രി​ശോ​ധ​ന

സ്വ​ന്ത​മാ​യു​ള്ള സ്ത​ന പ​രി​ശോ​ധ​ന​യി​ലൂ​ടെ പ്രാ​രം​ഭ​ദ​ശ​യി​ല്‍ ത​ന്നെ സ്ത​നാ​ര്‍​ബു​ദം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കും. വേ​ദ​ന​യു​ള്ള​തോ ഇ​ല്ലാ​ത്ത​തോ ആ​യ മു​ഴ​ക​ള്‍, സ്ത​ന​ങ്ങ​ളി​ലെ ക​ല്ലി​പ്പ്, തൊ​ലി​പ്പു​റ​ത്തു​ണ്ടാ​കു​ന്ന നി​റ​വ്യ​ത്യാ​സ​ങ്ങ​ള്‍, മു​ല​ഞെ​ട്ട് അ​ക​ത്തേ​ക്ക് വ​ലി​യു​ക, ര​ക്ത​മ​യ​മു​ള്ള​തോ, അ​ല്ലാ​ത്ത​തോ ആ​യ സ്ര​വം പു​റ​ത്തേ​ക്ക് വ​രി​ക, ക​ക്ഷ​ത്തി​ലോ, ക​ഴു​ത്തി​ലോ ഉ​ള്ള ത​ടി​പ്പു​ക​ള്‍ എ​ന്നി​വ ക​ണ്ടെ​ത്തി​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ ഒ​രു വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​കേ​ണ്ട​താ​ണ്.

കാ​ൻ​സ​ർ സ്ക്രീ​നിം​ഗ്

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​തി​നു മു​മ്പ് വ​ള​രെ പ്രാ​രം​ഭ ദ​ശ​യി​ല്‍ ത​ന്നെ സ്ത​നാ​ര്‍​ബു​ദം സ്‌​ക്രീ​നിം​ഗി​ലൂ​ടെ ക​ണ്ടു​പി​ടി​ക്കാ​ന്‍ സാ​ധി​ക്കും. കാ​ന്‍​സ​ര്‍ സ്‌​ക്രീ​നിം​ഗ് എ​ന്നാ​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തി​നു മു​മ്പു ത​ന്നെ കാ​ന്‍​സ​ര്‍ ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ്. അ​തു​വ​ഴി രോ​ഗം ഭേ​ദ​മാ​ക്കാ​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്യും.

രോ​ഗ​നി​ർ​ണ​യം

ഡോ​ക്ട​റു​ടെ അ​ടു​ത്ത് എ​ത്തി​ക്ക​ഴി​ഞ്ഞാ​ല്‍ വ​ള​രെ ല​ളി​ത​മാ​യ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ രോ​ഗ​നി​ര്‍​ണ​യം സാ​ധ്യ​മാ​ണ്. വേ​ദ​ന ര​ഹി​ത​വും ചെ​ല​വ് കു​റ​ഞ്ഞ​തു​മാ​യ എ​ക്‌​സ്-​റേ മാ​മോ​ഗ്രാം ആ​ണ് ഏ​റ്റ​വും അ​നു​യോ​ജ്യം. അ​തോ​ടൊ​പ്പം ത​ന്നെ
ബ​യോ​പ്‌​സി / കു​ത്തി​യെ​ടു​ത്തു​ള്ള പ​രി​ശോ​ധ​ന​യും രോ​ഗ​നി​ര്‍​ണ​യ​ത്തി​നു സ​ഹാ​യി ക്കു​ന്നു. അ​ള്‍​ട്രാ​സൗ​ണ്ട്, എം​ആ​ര്‍ മാ​മോ​ഗ്രാം എ​ന്നി​വ​യും രോ​ഗ​നി​ര്‍​ണ​യ​ത്തി​നു​ള്ള മ​റ്റു പ​രി​ശോ​ധ​നാ രീ​തി​ക​ളാ​ണ്.

പ്രാ​രം​ഭ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ സ്ത​നാ​ര്‍​ബു​ദം ക​ണ്ടെ​ത്തി​യാ​ല്‍ വ​ള​രെ ല​ളി​ത​മാ​യ ചി​കി​ത്സാ രീ​തി​ക​ളി​ലൂ​ടെ ത​ന്നെ അ​സു​ഖം പൂ​ര്‍​ണ​മാ​യും ഭേ​ദ​മാ​ക്കാ​ന്‍ സാ​ധി​ക്കും. കാ​ല​താ​മ​സം നേ​രി​ട്ടാ​ല്‍ മ​റ്റ് അ​വ​യ​വ​ങ്ങ​ളി​ലേ​ക്ക് അ​ര്‍​ബു​ദം ബാ​ധി​ക്കാ​നും ചി​കി​ത്സ സ​ങ്കീ​ര്‍​ണ​മാ​കാ​നു​മു​ള്ള സാ​ധ്യ​ത കൂ​ട്ടു​ന്നു. അ​ങ്ങ​നെ​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​ലൂ​ടെ ഒ​രു പ​രി​ധി​വ​രെ രോ​ഗ​നി​യ​ന്ത്ര​ണം സാ​ധ്യ​മാ​കു​ന്ന​താ​ണ്.

വി​വ​ര​ങ്ങ​ൾ: ഡോ. ​അ​നു​പ്രി​യ പി., ​മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി​സ്റ്റ്
എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

Health

ദ​ന്ത​ശു​ചീ​ക​ര​ണം- ദ​ന്ത​ൽ ഫ്ലോ​സ്, വാ​ട്ട​ർ ഫ്ലോ​സ് എ​ന്തി​ന്?

 

ആ​ധു​നി​ക ഭ​ക്ഷ​ണ രീ​തി​യി​ൽ പ​ല്ലി​ട​യി​ൽ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ആ​ഹാ​ര​സാ​ധ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​ണ്. ഭ​ക്ഷ​ണ​ക്ര​മ​ത്തി​ലു​ള്ള ഫാ​സ്റ്റ് ഫു​ഡും ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം കൃ​ത്യ​മാ​യി വാ​യി ക​ഴു​കാ​തി​രി​ക്കു​ന്ന​തും മോ​ണ​രോ​ഗ​ങ്ങ​ളും ദ​ന്ത​ക്ഷ​യ​വും ഉ​ണ്ടാ​കാൻ പ്ര​ധാ​ന കാ​ര​ണ​മാകുന്നു. ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളും ക്ര​മ​ങ്ങ​ളും രീ​തി​ക​ളും ദ​ന്ത​രോ​ഗ​ങ്ങ​ളു​ടെ കാ​ര​ണ​ങ്ങ​ളാ​യി മാ​റുന്നുണ്ട്. ശ്ര​ദ്ധ​ക്കു​റ​വ്, സ​മ​യ​ക്കു​റ​വ്, മ​ടി, അ​ല​സ​ത എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ൽ കൃ​ത്യ​മാ​യ ദ​ന്ത, വാ​യ പ​രി​ചര​ണം ന​ട​ക്കാ​തെ​യും വ​രു​ന്നു.

ബ്ര​ഷിം​ഗ് ടെ​ക്നി​ക്ക് പ​ഠി​ക്കാം

പല്ലുകളുടെ ഹോം ​ക്ലീ​നിം​ഗ് രീതിയിൽ കൃ​ത്യ​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണ്. ഇ​തി​ൽ ഏ​റ്റ​വും പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന​തും ഏ​റ്റ​വും അ​വ​ശ്യ​വു​മാ​യ കാ​ര്യം പ​ല്ല് തേ​യ്ക്കു​ന്ന രീ​തി കൃ​ത്യ​മാ​ക്കു​ക എ​ന്ന​താ​ണ് . പ​ല്ല് തേ​യ്ക്കു​ന്ന രീ​തി കൃ​ത്യ​മാ​ക്കാ​ൻ ഒ​രു ഡോ​ക്ട​റു​ടെ സ​ഹാ​യം തേടുന്നതു ന​ല്ല​താ​ണ്. ഇ​ത് കൃ​ത്യ​മാ​യ രീ​തി​യി​ൽ ഡോ​ക്ട​ർ പ​റ​ഞ്ഞുത​രും. ഈ ​രീ​തി പ​ഠി​ക്കാ​ൻ യൂ​ട്യൂ​ബി​ൽ പ​ല വീ​ഡി​യോ​ക​ളും ല​ഭ്യ​മാ​ണ്. ബ്ര​ഷിം​ഗ് ടെ​ക്നി​ക്ക് എ​ന്ന കീ ​വേ​ർ​ഡ് ന​ൽ​കി​യാ​ൽ മ​തി​യാ​കും.

ദ​ന്ത​ൽ ഫ്ലോ​സ്

ബ്ര​ഷി​ങ്ങി​നോ​ടൊ​പ്പം ത​ന്നെ പ്രാ​ധാ​ന്യമ​ർ​ഹി​ക്കു​ന്ന രീ​തി​യാ​ണ് ഫ്ലോ​സി​ങ്.
ദ​ന്ത​ൽ ഫ്ലോ​സ് ഒ​രു നൂ​ലാ​ണ്. ഇ​ത് മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. ഇ​ത് കൈ ​വി​ര​ലു​ക​ളി​ൽ ചു​റ്റി ര​ണ്ട് പ​ല്ലു​ക​ൾ​ക്കി​ട​യി​ലേ​ക്കു ക​ട​ത്തി പ​ല്ലി​ന്‍റെ ഇ​ട​വ​ശം വൃ​ത്തി​യാ​ക്കാ​വു​ന്ന​താ​ണ്. ബ്ര​ഷ് കൊ​ണ്ട് പ​ല്ലു​തേ​ച്ചാ​ൽ ഈ ​ഭാ​ഗം വൃ​ത്തി​യാ​വി​ല്ല. ഏ​റ്റ​വു​മ​ധി​കം പോ​ട് അ​ഥ​വാ ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ലം ര​ണ്ടു പ​ല്ലു​ക​ളു​ടെ ഇ​ട​യാ​ണ്. ഭ​ക്ഷ​ണ​ത്തി​ന്‍റെ അം​ശ​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ക​യ​റി​യി​രി​ക്കാ​നും പോ​ട് ഉ​ണ്ടാ​കാ​നും ഇ​ത് കാ​ര​ണ​മാ​കും.
പ്ര​ത്യേ​കി​ച്ച് ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ വേ​ഗം പോ​ട് വ​ലു​താ​യി വേ​ദ​ന​യി​ലേ​ക്കും പ​ഴു​പ്പ് ഉ​ണ്ടാ​വു​ന്ന അ​വ​സ്ഥ​യി​ലേ​ക്കും എ​ത്താ​ൻ ഇ​ത് കാ​ര​ണ​മാ​കും. വേ​ദ​ന മാ​റാ​നു​ള്ള ചി​കി​ത്സ റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ അ​ല്ലെ​ങ്കി​ൽ പ​ല്ലെ​ടു​ക്കു​ക എ​ന്ന​തു മാ​ത്ര​മാ​ണ്. പ​ല്ലു​തേ​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ എ​ല്ലാ ദി​വ​സ​വും ഫ്ലോ​സും ശീ​ല​മാ​ക്കി​യാ​ൽ ന​ല്ലൊ​രു പ​രി​ധി​വ​രെ ഈ ​പ്ര​ശ്നം ഒ​ഴി​വാ​ക്കാ​നാ​വും.

വാ​ട്ട​ർ ഫ്ലോ​സ്

ആ​ധു​നി​ക രീ​തി​ക​ൾ​ക്കും ആ​ധു​നി​ക ചി​കി​ത്സ​ക​ൾ​ക്കും ശേ​ഷം ശ​രി​യാ​യ പ​രി​ച​ര​ണം ആ​വ​ശ്യ​മാ​ണ്. ദ​ന്ത​ൽ ഇം​പ്ലാ​ന്‍റ്, ദ​ന്ത​ൻ ബ്രി​ഡ്ജ് ചി​കി​ൽ​സ ന​ട​ത്തി​യ​വ​ർ​ക്ക് ഈ ​ഉ​പാ​ധി വ​ള​രെ​യ​ധി​കം പ്ര​യോ​ജ​നം ചെ​യ്യും. പ​ല്ലി​നി​ട​യി​ലെ വി​ട​വു​ക​ളി​ലു​ള്ള ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളെ പ്ര​ഷ​റി​ൽ ചീ​റ്റു​ന്ന വെ​ള്ളം കൃ​ത്യ​മാ​യി നീ​ക്കം​ചെ​യ്യും. 2000 രൂ​പ​യി​ൽ താ​ഴെ വി​ല​വ​രു​ന്ന ഈ ​മെ​ഷി​ൻ റീ​ചാ​ർ​ജ് ചെ​യ്യാ​വു​ന്ന​താ​ണ്. വെ​ള്ളം നി​റ​യ്ക്കാ​ൻ ചെ​റി​യ ഒ​രു ടാ​ങ്ക് ഇ​തി​ലു​ണ്ട്. സാ​ധാ​ര​ണ മൊ​ബൈ​ൽ ഫോ​ൺ ചാ​ർ​ജ് ചെ​യ്യു​ന്ന​തു പേ​ലെ ഇ​ത് ചാ​ർ​ജ് ചെ​യ്യാം. ഒ​രു മെ​ഷി​ൻ വാ​ങ്ങി ഇ​തി​ന്‍റെ ടി​പ്പ് ഓ​രോ​രു​ത്ത​ർ​ക്കും ഓ​രോ​ന്നു മാ​റ്റി മാ​റ്റിയി​ട്ടാ​ൽ വീ​ട്ടി​ലുള്ള എ​ല്ലാ​വ​ർ​ക്കും ഉ​പ​യോ​ഗി​ക്കാം. കി​ട​പ്പുരോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്ക് രോ​ഗി​യു​ടെ പ​ല്ലും വാ​യും വൃ​ത്തി​യാ​ക്കാ​ൻ വാ​ട്ട​ർ ഫ്ലോ​സ് പ്ര​യോ​ജ​നം ചെ​യ്യും.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ, (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല) 9447219903

Health

എന്താണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം?

മ​നു​ഷ്യ​രു​ടെ മ​ര​ണ കാ​ര​ണ​ങ്ങ​ളി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് സ്‌​ട്രോ​ക്ക് അ​ഥ​വാ പ​ക്ഷാ​ഘാ​തം. മ​ര​ണ​കാ​ര​ണം എ​ന്ന​തി​ലു​പ​രി സ്‌​ട്രോ​ക്ക് അ​തി​ജീ​വി​ക്കു​ന്ന​വ​രി​ല്‍ അ​ത് ഉ​ണ്ടാ​ക്കു​ന്ന ശാ​രീ​രി​ക​വും മാ​ന​സി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ വി​ഷ​മ​ത​ക​ള്‍ വ​ള​രെ വ​ലു​താ​ണ്.
ജീ​വി​ത​ശൈ​ലീ​രോ​ഗ​മാ​യ സ്‌​ട്രോ​ക്ക് പ്ര​തി​രോ​ധ്യ​മാ​യ ഒ​ര​വ​സ്ഥ​യാ​ണ്. സ്‌​ട്രോ​ക്ക് പ്ര​തി​രോ​ധ​ത്തി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് സ​മ​യ​മാ​ണ്.

ചി​കി​ത്സ നേ​ര​ത്തേ ല​ഭി​ച്ചാ​ൽ...

സ്ട്രോ​ക്കി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ ന​മ്മ​ള്‍ തി​രി​ച്ച​റി​യാ​ന്‍ വൈ​കു​ന്ന​താ​ണ് പ​ല​പ്പോ​ഴും ചി​കി​ത്സ വൈ​കി​പ്പി​ക്കു​ന്ന​ത്. നാം ​പാ​ഴാ​ക്കു​ന്ന ഓ​രോ മി​നി​റ്റി​ലും ത​ല​ച്ചോ​റി​ലെ ഒ​രു ദ​ശ​ല​ക്ഷം കോ​ശ​ങ്ങ​ളാ​ണ് ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​സ​മ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​മാ​ണ് ശ്ര​ദ്ധി​ക്കേ​ണ്ട​ത്.
സ്‌​ട്രോ​ക്ക് ചി​കി​ത്സ​യി​ല്‍ ഓ​രോ മി​നി​റ്റും പ്ര​ധാ​ന​പെ​ട്ട​താ​ണ്. എ​ത്ര​യും നേ​ര​ത്തെ ചി​കി​ത്സ ആ​രം​ഭി​ച്ചാ​ല്‍ ത​ല​ച്ചോ​റി​നു​ണ്ടാ​കു​ന്ന ത​ക​രാ​റു ക​ഴി​യു​ന്ന​ത്ര കു​റ​യ്ക്കാ​ന്‍ സാ​ധി​ക്കും. അ​തോ​ടൊ​പ്പം ന​മു​ക്ക് ച​ലി​ക്കാ​ന്‍ ക​ഴി​യാ​തെ വ​രു​ന്ന ഒ​രു അ​വ​സ്ഥ ഉ​ണ്ടാ​കാ​തി​രി​ക്കു​ക​യും ചെ​യ്യും.

എ​ന്താ​ണ് സ്‌​ട്രോ​ക്ക്?

ത​ല​ച്ചോ​റി​ലേ​ക്ക് പോ​കു​ന്ന ഒ​ന്നോ അ​തി​ല​ധി​ക​മോ ര​ക്ത​ധ​മ​നി​ക​ളു​ടെ ത​ക​രാ​റു മൂ​ലം ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ആ​ഘാ​ത​മാ​ണ് സ്‌​ട്രോ​ക്ക്. സാ​ധാ​ര​ണ​യാ​യി 55 വ​യ​സ് ക​ഴി​ഞ്ഞ​വ​രി​ലാ​ണ് ഈ ​അ​വ​സ്ഥ കൂ​ടു​ത​ലാ​യും കാ​ണു​ന്ന​ത്. സ്‌​ട്രോ​ക്ക് പൊ​തു​വെ ര​ണ്ടു ത​ര​ത്തി​ല്‍ കാ​ണു​ന്നു.

ഇ​ഷി​മി​ക് (ischemic)സ്‌​ട്രോ​ക്ക്

ര​ക്ത​ധ​മ​നി​ക​ളി​ല്‍ ര​ക്തം ക​ട്ട പി​ടി​ച്ച് ഉ​ണ്ടാ​കു​ന്ന സ്‌​ട്രോ​ക്ക്. സ്‌​ട്രോ​ക്കു​ക​ളി​ല്‍ ഏ​റി​യ പ​ങ്കും ഇ​ഷി​മി​ക് സ്‌​ട്രോ​ക്ക് ആ​ണ്.

ഹെ​മ​റ​ജി​ക് (haemorrhagic) സ്‌​ട്രോ​ക്ക്

ര​ക്ത​ധ​മ​നി പൊ​ട്ടി ര​ക്തം ത​ല​ച്ചോ​റി​ലെ കോ​ശ​ങ്ങ​ളി​ല്‍ നി​റ​യു​ക​യും ത​ക​രാ​റു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന സ്‌​ട്രോ​ക്ക്. ഇ​ഷി​മി​ക് സ്‌​ട്രോ​ക്കി​നേ​ക്കാ​ള്‍ മാ​ര​ക​മാ​ണ് ഹെ​മ​റ​ജി​ക്ക് സ്‌​ട്രോ​ക്ക്.

 

ഡോ. ​സു​ശാ​ന്ത് എം. ​ജെ. MD.DM, ക​ൺ​സ​ൾ​ട്ട​ന്‍റ് ന്യൂ​റോ​ള​ജി​സ്റ്റ്,
എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം ഫോ​ൺ - 9995688962
എ​സ്‌​യു​റ്റി സ്ട്രോ​ക്ക് ഹെ​ൽ​പ് ലൈ​ൻ ന​ന്പ​ർ
- 0471-4077888

 

Health

എ​ച്ച്‌​ഐ​വി ബാ​ധി​ത​ർ​ക്ക് ആ​ശ്വാ​സം; പു​ത്ത​ന്‍ മ​രു​ന്ന് പ​രീ​ക്ഷ​ണം വി​ജ​യം

ലോ​കം ഏ​റ്റ​വും ഭീ​തി​യോ​ടെ കാ​ണു​ന്ന രോ​ഗം. മ​ധ്യ ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന് ലോ​ക​മെ​ന്പാ​ടും വ്യാ​പി​ച്ച, സാ​വ​ധാ​നം ജീ​വ​ന്‍റെ അ​ടി​വേ​ര​റ​ക്കു​ന്ന ചി​കി​ത്സ​യി​ല്ലാ​ത്ത മാ​ര​ക​രോ​ഗം. പൂ​ർ​ണ​മാ​യും ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും രോ​ഗ​കാ​രി​യാ​യ വൈ​റ​സി​നോ​ടു പോ​രാ​ടു​ന്ന ഔ​ഷ​ധ​ങ്ങ​ൾ ല​ഭ്യ​മാ​ണ്. എ​ച്ച്ഐ​വി പൂ​ർ​ണ​മാ​യി സു​ഖ​പ്പെ​ടു​ത്താ​നു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ൾ കാ​ല​ങ്ങ​ളാ​യി ന​ട​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ൾ, വൈ​റ​സി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ ശാ​സ്ത്ര​ലോ​ക​ത്തി​നു പ്ര​തീ​ക്ഷ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് പു​തി​യ പ്ര​തി​രോ​ധ മ​രു​ന്ന്. മ​നു​ഷ്യ​രി​ൽ ന​ട​ത്തി​യ ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യെ​ന്നും ശാ​സ്ത്ര​ലോ​കം വെ​ളി​പ്പെ​ടു​ത്തി.

 

VH-499- എ​ന്നു താ​ത്കാ​ലി​ക​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന പു​ത്ത​ൻ മ​രു​ന്ന്, ശ​രീ​ര​ത്തി​ല്‍ വൈ​റ​സ് പെ​രു​കു​ന്ന​തു ഫ​ല​പ്ര​ദ​മാ​യി ത​ട​യു​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ന്താ​രാ​ഷ്ട്ര വൈ​ദ്യ​ശാ​സ്ത്ര മാ​സി​ക​യി​ൽ പു​ത്ത​ൻ മ​രു​ന്നി​നെ​ക്കു​റി​ച്ചും ഗ​വേ​ഷ​ണ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചും പ​ഠ​ന​റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. വൈ​റ​സി​ന്‍റെ നി​ല​നി​ല്‍​പ്പി​നും വ്യാ​പ​ന​ത്തി​നും ഏ​റ്റ​വും പ്ര​ധാ​ന​മാ​യ, അ​തി​നു ചു​റ്റു​മു​ള്ള, ക്യാ​പ്‌​സി​ഡ് എ​ന്ന പ്രോ​ട്ടീ​ന്‍ ക​വ​ച​ത്തെ ല​ക്ഷ്യ​മി​ട്ടാ​ണ് മ​രു​ന്നിന്‍റെ പ്ര​വ​ര്‍​ത്തനം.

ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തി​യ പ​രീ​ക്ഷ​ണ വി​ജ​യം
നേ​ര​ത്തെ, മ​റ്റ് എ​ച്ച്‌​ഐ​വി ചി​കി​ത്സ​ക​ളൊ​ന്നും ആ​രം​ഭി​ച്ചി​ട്ടി​ല്ലാ​ത്ത ഇ​രു​പ​ത്തി​മൂ​ന്ന് മു​തി​ര്‍​ന്ന ആ​ളു​ക​ളി​ലാ​ണ് മ​രു​ന്നി​ന്‍റെ ര​ണ്ടാം​ഘ​ട്ട ക്ലി​നി​ക്ക​ല്‍ ട്ര​യ​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. പ​രീ​ക്ഷ​ണ​ത്തി​നു വി​ധേ​യ​രാ​യ​വ​രി​ല്‍ 20 പേ​ര്‍​ക്ക് വ്യ​ത്യ​സ്ത അ​ള​വു​ക​ളി​ല്‍ VH-499 മ​രു​ന്നും, മൂ​ന്നു​പേ​ര്‍​ക്ക് പ്ലാ​സി​ബോ (യ​ഥാ​ര്‍​ഥ മ​രു​ന്ന​ല്ലാ​ത്ത, എ​ന്നാ​ല്‍ രോ​ഗി​ക്ക് മ​രു​ന്നാ​ണെ​ന്ന വ്യാ​ജേ​ന ന​ല്‍​കു​ന്ന വ​സ്തു) യും ​ന​ല്‍​കി.

ര​ക്ത​ത്തി​ൽ ഉ​യ​ർ​ന്ന അ​ള​വി​ൽ വൈ​റ​സ് സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ൾ​ക്ക് പ​തി​നൊ​ന്നാം ദി​വ​സ​മാ​യ​പ്പോ​ഴേ​ക്കും VH-499 ക​ഴി​ച്ച എ​ല്ലാ​വ​രി​ലും വൈ​റ​സി​ന്‍റെ അ​ള​വി​ല്‍ വ​ന്‍ കു​റ​വു​ണ്ടാ​യി. ഉ​യ​ര്‍​ന്ന അ​ള​വി​ല്‍ മ​രു​ന്ന് ക​ഴി​ച്ച​വ​രി​ല്‍ വൈ​റ​സി​ന്‍റെ കു​റ​വ് കൂ​ടു​ത​ല്‍ പ്ര​ക​ട​മാ​യി​രു​ന്നു. എ​ടു​ത്തു​പ​റ​യേ​ണ്ട മ​റ്റൊ​രു കാ​ര്യം മ​രു​ന്ന് പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​ക്കു​ന്നി​ല്ല എ​ന്ന​താ​ണ്. പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ വ​ള​രെ കു​റ​ഞ്ഞ മി​ക​ച്ച സു​ര​ക്ഷി​ത​ത്വ​മാ​ണ് പു​തി​യ മ​രു​ന്ന് ന​ൽ​കു​ന്ന​തെ​ന്ന‌ു ഗ​വേ​ഷ​ക​ര്‍ വ്യ​ക്ത​മാ​ക്കി.

എ​ന്തു​കൊ​ണ്ട് VH-499
നി​ല​വി​ല്‍ എ​ച്ച്‌​ഐ​വി ചി​കി​ത്സ​യ്ക്കും രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന, ലെ​നാ​ക​പ​വി​ര്‍ എ​ന്ന മ​രു​ന്നി​നോ​ടാ​ണ് VH-499-നെ ​താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്ന​ത്. ആ​റു​മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ ന​ല്‍​കു​ന്ന ഇ​ന്‍​ജ​ക്ഷ​നാ​ണ് ലെ​നാ​ക​പ​വി​ര്‍. എ​ന്നാ​ൽ, ഈ ​മ​രു​ന്ന് ചി​ല മ​രു​ന്നു​ക​ളു​മാ​യി പ്ര​തി​പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ല്‍ VH-499 എ​ന്ന പു​തി​യ ഗു​ളി​ക, മ​രു​ന്നു​ക​ളെ ശ​രീ​ര​ത്തി​ല്‍ സം​സ്‌​ക​രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന CYP3A4 എ​ന്ന എ​ന്‍​സൈ​മു​മാ​യി പ്ര​തി​പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്. മ​റ്റ് പ​ല രോ​ഗ​ങ്ങ​ള്‍​ക്കും ഒ​ന്നി​ല​ധി​കം മ​രു​ന്നു​ക​ള്‍ സ്ഥി​ര​മാ​യി ക​ഴി​ക്കേ​ണ്ടി വ​രു​ന്ന രോ​ഗി​ക​ള്‍​ക്ക്, നി​ല​വി​ലു​ള്ള മ​റ്റ് എ​ച്ച്‌​ഐ​വി മ​രു​ന്നു​ക​ളേ​ക്കാ​ള്‍ സു​ര​ക്ഷി​ത​മാ​യ ബ​ദ​ലാ​യി VH-499 ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

എ​പ്പോ​ൾ വി​പ​ണി​യി​ൽ
ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ണഫ​ല​ങ്ങ​ള്‍ ഏ​റെ ആ​വേ​ശം ന​ല്‍​കു​ന്ന​താ​ണെ​ങ്കി​ലും, മ​രു​ന്ന് വി​പ​ണി​യി​ലെ​ത്താ​ന്‍ ഇ​നി​യും സ​മ​യ​മെ​ടു​ക്കും. വ​രും ഘ​ട്ട​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ന​ട​ത്തു​ന്ന വി​ശാ​ല​മാ​യ മൂ​ന്നാം​ഘ​ട്ട ക്ലി​നി​ക്ക​ല്‍ ട്ര​യ​ലു​ക​ളി​ലൂ​ടെ മാ​ത്ര​മേ ഇ​തി​ന്‍റെ സു​ര​ക്ഷി​ത​ത്വ​വും കാ​ര്യ​ക്ഷ​മ​ത​യും അ​ന്തി​മ​മാ​യി ഉ​റ​പ്പാ​ക്കാ​ന്‍ സാ​ധി​ക്കു​ക. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ഗ​വേ​ഷ​ണ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യാ​ൽ; ഭാ​വി​യി​ൽ എ​ച്ച്‌​ഐ​വി ചി​കി​ത്സാ​രംഗത്തു വൻ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​നും, ആ​ഗോ​ള​ത​ല​ത്തി​ല്‍ എ​ച്ച്‌​ഐ​വി വ്യാ​പ​നം ത​ട​യാ​നു​മു​ള്ള പ​രി​ശ്ര​മ​ങ്ങ​ള്‍​ക്കു ശ​ക്ത​മാ​യ അ​ടി​ത്ത​റ​യി​ടാ​നും VH-499 എ​ന്ന മ​രു​ന്നി​നു സാ​ധി​ക്കു​മെ​ന്നാ​ണ് ശാ​സ്ത്ര​ലോ​കം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Health

മ​ന​സ് തു​റ​ക്കൂ... ആ​യു​സ് വ​ർ​ധി​പ്പി​ക്കൂ; ആരോഗ്യത്തോടെ 100 ക​ട​ക്കാം

ആരോഗ്യപൂർണമായ ദീർഘായുസ് സ്വപ്നമായി അവശേഷിക്കില്ല. നിങ്ങൾ തു​റ​ന്ന മ​ന​സിന് ഉടമയാണെങ്കിൽ തീർച്ചയായും ആ​രോ​ഗ്യ​ക​ര​മാ​യ വാർധക്യവും ദീ​ർ​ഘാ​യു​സും സ്വായത്തമാക്കാം. ആരോഗ്യകരമായ ജീവിതത്തിനു കൃ​ത്യ​മാ​യ ഭ​ക്ഷ​ണ​ക്ര​മം, വ്യാ​യാ​മം, സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ​യാ​ണു പ്ര​ധാ​ന​മാ​യി ക​ണ​ക്കാ​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ, ന​മ്മു​ടെ ആ​യു​സ് നി​ർ​ണ​യി​ക്കു​ന്ന​തി​ൽ വ്യ​ക്തി​ത്വ​ത്തി​നു വ​ലി​യൊ​രു പ​ങ്കു​ണ്ടെ​ന്നു പു​തി​യ പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഒ​രു മ​നു​ഷ്യ​ൻ നൂ​റി​ല​ധി​കം വ​ർ​ഷം ജീ​വി​ച്ചി​രി​ക്കു​ന്ന​തി​നു പി​ന്നി​ലെ ര​ഹ​സ്യം, ഓ​പ്പ​ൺ​നെ​സ് (തു​റ​ന്ന മ​ന​സ്) - എ​ന്ന ഒ​രൊ​റ്റ സ്വ​ഭാ​വ​ഗു​ണ​മാ​യി​രി​ക്കു​മെ​ന്ന് ശാ​സ്ത്ര​ലോ​കം അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ഇ​റ്റ​ലി​യി​ലെ കാ​ഗ്‌​ളി​യാ​രി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സൈ​ക്കോ​ള​ജി​സ്റ്റാ​യ മ​രി​യ കി​യാ​ര ഫാ​സ്റ്റാ​മും സം​ഘ​വു​മാ​ണു പ​ഠ​ന​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ നൂ​റു വ​യ​സി​നു​മേ​ൽ പ്രാ​യ​മു​ള്ള​വ​ർ ജീ​വി​ക്കു​ന്ന ചു​രു​ക്കം ചി​ല സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​യ സാ​ർ​ഡീ​നി​യ​യി​ലെ ബ്ലൂ ​സോൺ നിവാസികളെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​ഠ​നം. മാ​റു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളോ​ടു പൊ​രു​ത്ത​പ്പെ​ടാ​നു​ള്ള വ്യ​ക്തി​ത്വ സ​വി​ശേ​ഷ​ത​ക​ളും പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള ക​ഴി​വു​മാ​ണ് പ്രാ​യ​മാ​യ​വ​രി​ലും സ​ജീ​വ ജീ​വി​ത​ശൈ​ലി നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​തെ​ന്നു വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്താ​ണ് ബ്ലൂ ​സോ​ൺ പ​ഠ​നം?
71-നും 101-​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 125 മു​തി​ർ​ന്ന വ്യ​ക്തി​ക​ളെ​യാ​ണ് ഗ​വേ​ഷ​ക​ർ നി​രീ​ക്ഷ​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തി​ൽ 55 പേ​ർ ബ്ലൂ ​സോ​ണി​ൽ ജീ​വി​ക്കു​ന്ന​വ​രും 70 പേ​ർ അ​തി​നു പു​റ​ത്തു​ള്ള അ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന​വ​രു​മാ​യി​രു​ന്നു. ഇ​രു​വി​ഭാ​ഗ​ത്തി​നും ഒ​രേ സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല​വും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​മാ​ണുള്ളത്. ഇതു വ്യ​ക്തി​ത്വ​ത്തി​ലെ വ്യ​ത്യാ​സ​ങ്ങ​ൾ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ൻ ഗ​വേ​ഷ​ക​രെ സ​ഹാ​യി​ച്ചു. പ​ങ്കെ​ടു​ത്ത​വ​രു​ടെ മാ​ന​സി​ക-​ശാ​രീ​രി​ക ആ​രോ​ഗ്യം, ജീ​വി​ത​ശൈ​ലി, വി​നോ​ദ​ങ്ങ​ൾ എ​ന്നി​വ​യ്ക്കൊ​പ്പം മ​നഃ​ശാ​സ്ത്ര​ത്തി​ലെ, ബി​ഗ് ഫൈ​വ് - വ്യ​ക്തി​ത്വ സ​വി​ശേ​ഷ​ത​ക​ളാ​യ;
ഓ​പ്പ​ൺ​നെ​സ് (തു​റ​ന്ന മ​ന​സ്), കോ​ൺ​ഷ്യ​ൻ​ഷ്യ​സ്നെ​സ് (വി​വേ​കം/​ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധം), എ​ക്സ്ട്രാ വേ​ർ​ഷ​ൻ (സാ​മൂ​ഹി​ക ഇ​ട​പെ​ട​ൽ), അ​ഗ്രീ​യ​ബി​ൾ​നെ​സ് (ഇ​ണ​ങ്ങാ​നു​ള്ള മ​ന​സ്),
ന്യൂ​റോ​ട്ടി​സി​സം (വൈ​കാ​രി​ക അ​സ്ഥി​ര​ത) എ​ന്നി​വ​യും പഠനവിധേയമാക്കി.

തു​റ​ന്ന മ​നസ് ആകട്ടെ നിങ്ങൾക്കും
ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ വ​ലി​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ബ്ലൂ ​സോ​ണി​ലു​ള്ള​വ​രെ മ​റ്റു​ള്ള​വ​രി​ൽനി​ന്ന് വേ​ർ​തി​രി​ച്ച​ത് അ​വ​രി​ലു​ണ്ടാ​യി​രു​ന്ന ഉ​യ​ർ​ന്ന അ​ള​വി​ലു​ള്ള, ഓ​പ്പ​ൺ​നെസ് - ആ​യി​രു​ന്നു. പു​തി​യ കാ​ര്യ​ങ്ങ​ൾ അ​റി​യാ​നു​ള്ള ജി​ജ്ഞാ​സ, പ​ഠി​ക്കാ​നു​ള്ള താ​ത്പ​ര്യം, പു​തി​യ അ​നു​ഭ​വ​ങ്ങ​ളെ സ്വീ​ക​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത എ​ന്നി​വ​യാ​ണ് ഇ​വ​രി​ൽ കൂ​ടു​ത​ലാ​യി ക​ണ്ട​ത്. കൂ​ടാ​തെ പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടാ​നു​ള്ള ഉ​യ​ർ​ന്ന ക​ഴി​വും മാ​ന​സി​കോ​ല്ലാ​സം ന​ൽ​കു​ന്ന വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​നു​ള്ള താ​ത്പ​ര്യ​വും ഇ​വ​ർ പ്ര​ക​ടി​പ്പി​ച്ചു. പ​ഠ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ, തു​റ​ന്ന മ​നസ് - ഉ​ള്ള​വ​ർ മി​ക​ച്ച മാ​ന​സി​കാ​രോ​ഗ്യമു​ള്ള​വ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി. ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധം കൂ​ടു​ത​ലു​ള്ള​വ​രി​ൽ ജീ​വി​ത സം​തൃ​പ്തി കൂ​ടു​ത​ലാ​യി​രു​ന്നു. അ​തേ​സ​മ​യം, വൈ​കാ​രി​ക അ​സ്ഥി​ര​ത ഉ​ള്ള​വ​രി​ൽ ജീ​വി​ത​നി​ല​വാ​രം കു​റ​വാ​ണെ​ന്നും ഗ​വേ​ഷ​ക​ർ നി​രീ​ക്ഷി​ച്ചു.

വ്യ​ക്തി​ത്വവും ആ​യു​സും
വ്യ​ക്തി​ത്വം നേ​രി​ട്ട​ല്ല ഒ​രാ​ളു​ടെ ആ​യു​സ് വ​ർധി​പ്പി​ക്കു​ന്ന​തെന്ന് ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു. പ​ക​രം, പു​തി​യ കാ​ര്യ​ങ്ങ​ളോ​ടു​ള്ള ജി​ജ്ഞാ​സ നി​ല​നി​ർ​ത്താ​നും, സ​ജീ​വ​മാ​യി​രി​ക്കാ​നും, ആ​ളു​ക​ളു​മാ​യി ഇ​ട​പ​ഴ​കാ​നും ഈ ​സ്വ​ഭാ​വ​വി​ശേ​ഷം ഇ​വ​രെ പ്രേ​രി​പ്പി​ക്കു​ന്നു. ഈ ​ന​ല്ല ശീ​ല​ങ്ങ​ളാ​ണ് കാ​ല​ക്ര​മേ​ണ ആ​രോ​ഗ്യ​ക​ര​മാ​യ വാ​ർധ​ക്യ​ത്തി​ലേ​ക്കും ദീ​ർ​ഘാ​യു​സിലേ​ക്കും ന​യി​ക്കു​ന്ന​ത്.

ഇ​തൊ​രു ചെ​റി​യ നി​രീ​ക്ഷ​ണ പ​ഠ​ന​മാ​യ​തി​നാ​ൽ ഇ​തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണ​വും ഫ​ല​വും പൂ​ർ​ണ​മാ​യി തെ​ളി​യി​ക്കാ​ൻ കൂ​ടു​ത​ൽ ഗ​വേ​ഷ​ണ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്. എ​ങ്കി​ലും, ന​ല്ല ഭ​ക്ഷ​ണ​വും വ്യാ​യാ​മ​വും പോ​ലെ ത​ന്നെ ദീ​ർ​ഘാ​യുസിന്‍റെ ക​ഥ​യി​ൽ ന​മ്മു​ടെ മ​നസി​നും വ്യ​ക്തി​ത്വ​ത്തി​നും തു​ല്യ പ​ങ്കു​ണ്ടെ​ന്ന കാ​ര്യ​ത്തി​ൽ ശാ​സ്ത്ര​ലോ​ക​ത്തി​ന് ഇ​പ്പോ​ൾ സം​ശ​യ​മി​ല്ല.

Latest News

Corehub Up